ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട പ്രീമിയം സെഡാന്‍ കൊറോള ആള്‍ട്ടിസിന്റെ പരിഷ്‌കരിച്ച പതിപ്പ് ഇന്ത്യയില്‍ എത്തി.
മെക്കാനിക്കല്‍ ഫീച്ചേഴ്‌സില്‍ മാറ്റമൊന്നുമില്ലാത്ത വാഹനത്തിന്റെ സ്‌പോര്‍ട്ടി സ്‌റ്റൈലാണ് പുതിയ പ്രത്യേകത.
15.87 ലക്ഷം രൂപയാണ് 2017 ആള്‍ട്ടിസ് ബേസ് വേരിയന്റ് ഡല്‍ഹി എക്‌സ്‌ഷോറൂം വില. ടോപ് വേരിയന്റിന് 19.91 ലക്ഷവും. 1.8 ലിറ്റര്‍ പെട്രോള്‍, 1.4 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളില്‍ വാഹനം ലഭ്യമാകും.
സ്‌പോര്‍ട്ടി ബംമ്പര്‍ഗ്രില്‍, ഡേ ടൈം റണ്ണിങ് ലൈറ്റ്, എല്‍ഇഡി ഹെഡ്‌ലാംമ്പ്, എല്‍ഇഡി ടെയില്‍ ലാംമ്പ്, ഫല്‍സണ്‍ ഇന്റീരിയര്‍ കളര്‍ തീം, പുതിയ ഡിസൈനിലുള്ള 16 ഇഞ്ച് അലോയി വീല്‍ എന്നിവ ആള്‍ട്ടിസിന് പുതുമയേകുന്നു.
സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി ഏഴ് എസ്.ആര്‍.എസ്. എയര്‍ബാഗുകള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്‍ട്രോള്‍, വെഹിക്കിള്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ആന്റിലോക്ക് ബ്രേക്കിങ് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക് ഫോര്‍സ് ഡിസ്ട്രിബ്യുഷന്‍ എന്നിവയും വാഹനത്തിലുണ്ട്.
1.8 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 140 പിഎസ് കരുത്തും 173 എന്‍എം ടോര്‍ക്കുമേകു. 1.4 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 88 പിഎസ് കരുത്തും 205 എന്‍എം ടോര്‍ക്കും നല്‍കും.
രാജ്യത്തെ ടൊയോട്ടയുടെ എല്ലാ ഷോറൂമുകളിലും വാഹനത്തിന്റെ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.