കോട്ടയം: മിത്ത് വിവാദവും മാസപ്പടിയും പുതുപ്പളിയില്‍ ചര്‍ച്ചയായെന്ന് എന്‍ ഡി എ സ്ഥാനാര്‍ത്ഥി ലിജിന്‍ ലാല്‍. ബിജെപി വോട്ട് കച്ചവടം നടത്തുന്നെ ആരോപണം യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും തന്ത്രമാണ്. നരേന്ദ്രമോദി നടത്തിയ വികസനം ജനങ്ങളിലേക്ക് എത്തിച്ചുവെന്ന് ലിജിന്‍ ലാല്‍ വ്യക്തമാക്കി. എല്ലാവരും വളരെ പോസ്റ്റിവയാണ് കാണുന്നത്. എല്‍ഡിഫിനും യുഡിഎഫിനും പരസ്പരം പറയാന്‍ ഒന്നുമില്ല. അത് ഈ തെരെഞ്ഞുടുപ്പില്‍ ബിജെപിക്ക് തന്നെ ഗുണം ചെയ്യുമെന്നും ലിജിന്‍ ലാല്‍ വ്യക്തമാക്കി.
ബുധനാഴ്ച ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പുതുപ്പള്ളിയില്‍ ഇന്ന് കൊട്ടിക്കലാശം. പരസ്യ പ്രചാരണം അവസാന ദിനത്തിലേക്ക് നീങ്ങുമ്പോള്‍ മൂന്ന് മുന്നണിയുടെയും സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും വലിയ ആത്മവിശ്വാസത്തിലാണ്.
പ്രചാരണത്തിന്റെ അവസാന ദിനമായ ഇന്ന് മുഴുവന്‍ സമയ റോഡ് ഷോയിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസ് ശ്രദ്ധ കേന്ദ്രീകരിക്കുക. വാകത്താനത്ത് നിന്നാണ് റോഡ് ഷോ തുടങ്ങുക. ശേഷം എട്ട് പഞ്ചായത്തുകളും പിന്നിട്ട് വൈകിട്ട് നാലിന് പാമ്പാടിയില്‍ അവസാനിക്കും. പാമ്പാടിയിലാണ് പ്രചാരണത്തിന്റെ കൊട്ടിക്കലാശവും തീരുമാനിച്ചിരിക്കുന്നത്.
യു ഡി എഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ ഇന്ന് പ്രവര്‍ത്തകര്‍ക്ക് ഒപ്പം വോട്ടര്‍മാരെ നേരില്‍ കാണും. കൊട്ടിക്കലാശത്തിന് മുന്നോടിയായി ആണിത്. പാമ്പാടി കേന്ദ്രീകരിച്ച് ആണ് കൊട്ടിക്കലാശം. മണ്ഡലത്തിനു പുറത്തുള്ള നേതാക്കള്‍ ഇന്ന് അഞ്ച് മണിയോടെ പുതുപ്പള്ളി വിടും. നാളെ നിശബ്ദ പ്രചരണം ആണ്. മൂന്നു മണിയോടെ മൂന്നുമുന്നണിയുടെയും പ്രവര്‍ത്തകര്‍ പാമ്പാടിയില്‍ കൊട്ടിക്കലാശത്തിനായി ഒത്തുചേരും.