ധനകാര്യ വകുപ്പിലേക്കും ഉപദേഷ്ടാവിനെ നിയമിക്കാന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍. . .

thomas-issac

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ധനകാര്യ വകുപ്പിലേക്കും ഉപദേഷ്ടാവിനെ നിയമിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. സര്‍ക്കാരിന് വികസന വായ്പകള്‍ ലഭ്യമാക്കുന്നത് സംബന്ധിച്ച് ഉപദേശം നല്‍കുന്നതിനാണ് നിയമനം നടത്തുന്നത്.

റിസര്‍വ് ബാങ്കില്‍ നിന്നോ, അല്ലെങ്കില്‍ ഏതെങ്കിലും ദേശസാത്കൃത ബാങ്കില്‍ നിന്നോ ഡപ്യൂട്ടി ജനറല്‍ മാനേജരായി വിരമിച്ചവര്‍ക്കായിരിക്കും അവസരം ലഭിക്കുന്നത.

അതേസമയം, ഉപദേഷ്ടാവ് നിയമനത്തിന് പ്രായപരിധി നിശ്ചയിച്ചിട്ടില്ല. ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

Top