കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനം ആരും ബഹിഷ്‌കരിക്കില്ലെന്ന് പ്രതിക്ഷിക്കുന്നു ഇ.പി.ജയരാജന്‍

EP Jayarajan

മട്ടന്നൂര്‍: വികസനത്തിന്റെ തന്നെ നാഴികകല്ലായ കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങ് ആരും ബഹിഷ്‌കരിക്കില്ലെന്നാണ് പ്രതിക്ഷിക്കുന്നതെന്ന് വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍. ബഹിഷ്‌കരിക്കുമെന്നുള്ള യുഡിഎഫിന്റെ തീരുമാനം പുന:പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഉദ്ഘാടന ചടങ്ങിലേക്ക് മുന്‍ മുഖ്യമന്ത്രിമാരായ ഉമ്മന്‍ ചാണ്ടിയെയും വി.എസ്.അച്യുതാനന്ദനെയും ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് യുഡിഎഫ് ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചത്. സര്‍ക്കാര്‍ നടപടി അല്പത്തരമാണെന്നാണ് പ്രതിപക്ഷ നേതാവ് പ്രതികരിച്ചത്. ചടങ്ങ് യുഡിഎഫ് ബഹിഷ്‌കരിക്കുമെന്നും രമേശ് ചെന്നിത്തല പ്രഖ്യാപിച്ചിരുന്നു.

Top