ലക്‌നൗ: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന നിലപാട് ബിജെപിയുടെ അജണ്ടയിലുണ്ടെന്നും ഇത് നടപ്പാക്കുമെന്ന് മുതിര്‍ന്ന പാര്‍ട്ടി നേതാവ് വിനയ് കത്യാര്‍.
ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ വികസനമാണ് ബിജെപിയുടെ മുഖ്യഅജണ്ടയെങ്കിലും രാമക്ഷേത്രം നിര്‍മിക്കാതെയുള്ള വികസനം അപൂര്‍ണമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ തന്നെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം എല്ലാ തെരഞ്ഞെടുപ്പ് യോഗങ്ങളിലും താന്‍ പ്രസംഗിച്ചതാണെന്നും അഞ്ചാംഘട്ട തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
രാമക്ഷേത്ര നിര്‍മാണത്തിന് യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഭൂരിപക്ഷം ലഭിക്കുക എന്നത് വളരെ പ്രധാനമാണ്.
യുപിയില്‍ ഭൂരിപക്ഷം ലഭിച്ചാല്‍ രാജ്യസഭയില്‍ ബിജെപിക്ക് ഭൂരിപക്ഷം ലഭിക്കുമെന്നും പിന്നീട് പാര്‍ലമെന്റിന് രാമക്ഷേത്രം നിര്‍മിക്കുന്നതിന് നിയമനിര്‍മാണം നടത്താന്‍ തടസമുണ്ടാകില്ലെന്നും വിനയ് കത്യാര്‍ കൂട്ടിച്ചേര്‍ത്തു.