മുംബൈ: ഇന്ധനവില വര്‍ധനവിനെ പിടിച്ചു നിര്‍ത്തുന്നതിനാവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ജിഎസ്ടിയ്ക്ക് കീഴില്‍ കൊണ്ടു വരികയാണ് ഇതില്‍ ഒരു നിര്‍ദ്ദേശമെന്ന് ഫട്‌നാവിസ് പറഞ്ഞു. ജിഎസ്ടി കൗണ്‍സില്‍ ഈ നിര്‍ദ്ദേശത്തെ പരിഗണിച്ചാല്‍ സംസ്ഥാന സര്‍ക്കാര്‍ അതിനെ പിന്താങ്ങുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
എന്‍ഡിഎ സര്‍ക്കാര്‍ ആദ്യ മൂന്ന് വര്‍ഷത്തില്‍ 13 തവണ ഇന്ധന വില കുറച്ചിരുന്നു. എന്നാല്‍, അന്താരാഷ്ട്ര വിലയില്‍ ക്രമാതീതമായ വര്‍ധനവുണ്ടായത് കൊണ്ടാണ് രാജ്യത്ത് വില നിയന്ത്രിക്കാന്‍ സാധിക്കാതെ പോയത്. എന്നാല്‍ ഇതൊന്നും മനസ്സിലാക്കാതെ പ്രതിപക്ഷം ഇന്ധന വില വര്‍ധനവ് ഒരു രാഷ്ട്രീയ ആയുധമായി കണക്കാക്കിയിരിക്കുകയാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന ഏതെങ്കിലും സംസ്ഥാനത്ത് പെട്രോള്‍ നികുതി വേണ്ടെന്ന് വെക്കാന്‍ സര്‍ക്കാരിന് സാധിക്കുമോ എന്നും ഫട്‌നാവിസ് വെല്ലുവിളിച്ചു.
മഹാരാഷ്ട്രയില്‍ 25, 21 ശതമാനം വാറ്റാണ് പെട്രോളിനും ഡീസലിനും ഉള്ളത്. ഇതിന് പുറമെ 9 രൂപ പെട്രോളിനും 1 രൂപ ഡീസലിനും സര്‍ക്കാര്‍ ഏര്‍പ്പെടുത്തി.