ചെന്നൈ: 2016 ല്‍ പുറത്തിറങ്ങിയ ഹൊറര്‍ – കോമഡി ചിത്രം ദേവിയുടെ രണ്ടാം ഭാഗവുമായി പ്രഭുദേവയും എ എല്‍ വിജയും ഒന്നിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ വാര്‍ത്തയുടെ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല.
തമിഴ്, ഹിന്ദി ഭാഷകളിലായി ഒരുക്കിയ ചിത്രമാണ് ദേവി. തമന്നയാണ് ചിത്രത്തിലെ നായികാ കഥാപാത്രമായ ദേവിയെ അവതരിപ്പിച്ചത്.
നിലവില്‍ മലയാളം-തമിഴ് എന്നീ ഭാഷകളില്‍ ഒരുങ്ങുന്ന ലക്ഷ്മി എന്ന ചിത്രത്തിന്റെ തിരക്കിലാണ് പ്രഭു ദേവയും വിജയും. ദിത്യ ബാന്‍ഡെ നായികയാവുന്ന ലക്ഷ്മിയില്‍ ഐശ്വര്യ രാജേഷ്, കോവൈ സരള, കരുണാകരന് എന്നിവരും അഭിനയിക്കുന്നുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ലക്ഷ്മിയുടെ ടീസര്‍ യൂട്യുബില്‍ വളരെ മികച്ച പ്രതികരണമാണ് സൃഷടിച്ചത്. ഈ വര്‍ഷം നവംബറില്‍ ലക്ഷ്മി പ്രദര്‍ശനത്തിന് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.