ഡിവൈഎഫ്‌ഐ നേതാവിനെതിരെ പീഡനക്കേസ്; നീതി ലഭിച്ചില്ലെന്ന് പെണ്‍ക്കുട്ടി

rape

ഇരിങ്ങാലക്കുട: ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവ് ജീവന്‍ലാലിനെതിരായ പീഡനക്കേസില്‍ തനിക്ക് പാര്‍ട്ടിയില്‍ നിന്നും പൊലീസില്‍ നിന്നും നീതി ലഭിച്ചില്ലെന്ന പരാതിയുമായി പെണ്‍ക്കുട്ടി രംഗത്ത്.

സംഭവം നടന്ന് നാളുകള്‍ കഴിഞ്ഞിട്ടും ഒരു നടപടിയും ആരോപണ വിധേയനായ ആള്‍ക്കെതിരെ ഉണ്ടായിട്ടില്ലെന്നും ജീവന്‍ലാല്‍ കോടതിക്ക് മുന്‍പാകെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി പോയെങ്കിലും ഹര്‍ജി തള്ളിയെന്നും എന്നിട്ടും ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യാന്‍ തയ്യാറായില്ലെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.

ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം.സ്വരാജിനോട് പരാതി പറഞ്ഞപ്പോള്‍ ജില്ലാ സെക്രട്ടറി ഇതിനെകുറിച്ച് അന്വേഷിക്കുമെന്നാണ് മറുപടി നല്‍കിയതെന്നും ഇതുവരെ ഈ വിഷയവുമായി ബന്ധപ്പെട്ട് ജില്ലാ സെക്രട്ടറി തന്നോട് സംസാരിച്ചിട്ടില്ലെന്നും ഭരണത്തിലുള്ള തന്റെ പാര്‍ട്ടിയിലെ ഉന്നതരുടെ സമ്മര്‍ദ്ദമാണ് ഇതിന് കാരണമെന്നും പെണ്‍കുട്ടി വ്യക്തമാക്കുന്നു.

Top