കോഴിക്കോട്: ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ മനംനൊന്ത് തീളുത്തി മരിച്ച ഒന്‍പതാം ക്ലാസുകാരിയുടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു. ദേവികയുടെ സഹോദരിയുടെ പഠന ചെലവും ഇവര്‍ക്ക് വേണ്ട ഓണ്‍ലൈന്‍ പഠന ഉപകരണങ്ങളും കുടുംബത്തിന് സുരക്ഷിത ഭവനവും യൂത്ത് കോണ്‍ഗ്രസ് നല്‍കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ വ്യക്തമാക്കി. പാവപെട്ട കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠന ഉപകരണങ്ങള്‍ വാങ്ങി നല്‍കാന്‍ എം.എല്‍.എ ഫണ്ട് ഉപയോഗിക്കാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കണമെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു.
മലപ്പുറം വളാഞ്ചേരി മാങ്കേരി ദളിത് കോളനിയിലെ ദേവിക ഇന്നലെയാണ് തീ കൊളുത്തി മരിച്ചത്. ഞാന്‍ പോകുന്നുവെന്ന് ദേവിക തന്റെ നോട്ടുബുക്കില്‍ കുറിച്ചത് പൊലീസ് വീട്ടില്‍ നിന്നും കണ്ടെടുത്തു. ഇന്നലെ ഉച്ചയോടെ കാണാതായ ദേവികയുടെ മൃതദേഹം വൈകിട്ട് ആറുമണിയോടെയാണ് വീടിനു സമീപത്തെ പറമ്പില്‍ കണ്ടത്. കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ പറ്റാത്തതിന്റെ വിഷമം മകള്‍ പങ്കുവെച്ചിരുന്നതായി മാതാപിതാക്കള്‍ പറഞ്ഞു.