devikulam encrochment revenue department meeting

മൂന്നാര്‍: ദേവികുളം താലൂക്കിലെ അനധികൃത നിര്‍മാണവും കൈയേറ്റവും ഒഴിപ്പിക്കുന്ന നടപടിയുടെ ഭാഗമായി റവന്യൂ ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നു.

സബ് കളക്ടറുടെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. അടുത്തദിവസം ജില്ലാ കളക്ടറുടെ നേതൃത്വത്തിലും യോഗം ചേരും.

ഇതിനു ശേഷം കൈയേറ്റങ്ങള്‍ ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിക്കും. കൈയേറ്റങ്ങള്‍ ഒഴിപ്പിക്കേണ്ട സ്ഥലങ്ങളെ കുറിച്ചുള്ള അന്തിമ പട്ടികക്ക് രൂപം നല്‍കും.

റവന്യൂ ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച മുഖ്യമന്ത്രിയുമായി കയ്യേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Top