ദേവികുളം സബ് കളക്ടറുടെ കാര്‍ കൊക്കയിലേക്ക് മറിഞ്ഞു, വന്‍ അപകടം

മൂന്നാര്‍: ദേവികുളം സബ് കളക്ടര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് വന്‍ അപകടം.

അത്ഭുതകരമായാണ് സബ് കളക്ടര്‍ വി.ആര്‍ പ്രേംകുമാറും ഗണ്‍മാനും രക്ഷപ്പെട്ടത്.

മൂന്നാര്‍ മറയൂര്‍ റോഡിലായിരുന്നു അപകടം. കാര്‍ നിയന്ത്രണം വിട്ട് 30 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ കാർ പൂർണ്ണമായും തകർന്നു.
in

സബ് കളക്ടറും ഗണ്‍മാനും മാത്രമാണ് കാറിലുണ്ടായിരുന്നത്. ചിന്നാറില്‍ നിന്ന് മൂന്നാറിലേക്ക് വരികയായിരുന്നു ഇവര്‍. നിസാര പരിക്കേറ്റ ഇവരുവരെയും ടാറ്റാ ടീ ജനറല്‍ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കി വിട്ടയച്ചു.

ഫോട്ടോ കടപ്പാട് :മാതൃഭൂമി

Top