ജിദ്ദ : ഹജ് നിര്‍വഹിച്ച് വിശ്വാസികള്‍ ഇന്ന് മിനായോട് വിടപറയും. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുമെത്തിയവര്‍ കഴിഞ്ഞ ദിവസം മുതല്‍ സ്വദേശത്തേക്ക് മടങ്ങി തുടങ്ങിയിരുന്നു. .
സ്വകാര്യ ഗ്രുപ്പുവഴി ഇന്ത്യയില്‍ നിന്നുമെത്തിയവര്‍ ഇന്നലെ മുതല്‍ സ്വദേശങ്ങളിലേക്ക് മടങ്ങാന്‍ തുടങ്ങി. ഹജ് കമ്മറ്റി വഴി എത്തിയ ഇന്ത്യക്കാര്‍ ബുധനാഴ്ച മുതലാണ് മടങ്ങുക.
കേരളത്തില്‍ നിന്നും സ്വകാര്യ ഗ്രുപ്പില്‍ എത്തിയ ഹാജിമാര്‍ ഇന്ന് മുതല്‍ നാട്ടിലേക്കു മടങ്ങി തുടങ്ങും. ഹജ് കമ്മറ്റി വഴി എത്തിയ മലയാളികളുടെ മടക്കം 21 മുതല്‍ മദീനയില്‍ നിന്നും ആയിരിക്കും .
മദീനാ സന്ദര്‍ശനം പൂര്‍ത്തിയാക്കാത്തവര്‍ നാളെ മുതല്‍ മദീനയിലേക്കുതിരിക്കും .മസ്ജിദുന്നബിയും ,പ്രവാചകന്റെ ഖബറിടവും ഒക്കെ സന്ദര്‍ശിച്ച ശേഷം മദീനയില്‍ നിന്നും എട്ടു ദിവസത്തിനുശേഷമായിരിക്കും ഇവര്‍ നാട്ടിലേക്ക് മടങ്ങുക.
ഇന്ത്യയില്‍ നിന്നും ഈ വര്‍ഷം 1,69,940 തീര്‍ഥാടകരാണ് ഹജ് നിര്‍വഹിക്കാന്‍ എത്തിയത്.