ന്യൂഡല്‍ഹി: വിവാദ ഐഎഫ്എസ് ഉദ്യോഗസ്ഥ ദേവയാനി ഖോബ്രഗഡെയുടെ രണ്ടു പെണ്‍കുട്ടികളും അമേരിക്കന്‍ പാസ്‌പോര്‍ട്ടിന് ഉടമകളായതിനാല്‍ ഇന്ത്യന്‍ പൗരരല്ലെന്നു കേന്ദ്ര സര്‍ക്കാര്‍.
മക്കളുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടിയതിനെ ചോദ്യം ചെയ്ത് ദേവയാനി സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ജസ്റ്റീസ് മന്‍മോഹനാണ് കേസ് പരിഗണിച്ചത്.
കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെയും കണ്ടുകെട്ടാതിരിക്കാന്‍ കാരണം കാണിക്കുന്നതിനുള്ള നോട്ടീസ് നല്‍കാതെയുമാണു നടപടിയെന്നു കാണിച്ച് അമേരിക്കയിലെ മുന്‍ ഇന്ത്യന്‍ ഡെപ്യൂട്ടി കൗണ്‍സില്‍ ജനറല്‍ മുഖാന്തിരമായിരുന്നു ദേവയാനി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. കേസ് ഈ മാസം 30ന് വീണ്ടും പരിഗണിക്കും.