കൊച്ചി: കോണ്‍ഗ്രസ് എംഎല്‍എ പിടി തോമസിന്റെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ രംഗത്ത്. കൊച്ചിയില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡില്‍ കള്ളപ്പണം പിടിച്ചെടുത്ത സ്ഥലത്ത് പിടി. തോമസ് ഉണ്ടായിരുന്നുവെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ്, അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ നേതാവ് എഎ റഹീം ഫേസ്ബുക്ക് പോസ്റ്റിട്ടത്.
കള്ളപ്പണകേന്ദ്രത്തില്‍ ഉണ്ടായിരുന്നുവെന്നും എന്നാല്‍ ഓടിയിട്ടില്ലെന്ന് എംഎല്‍എ തന്നെ സ്ഥിരീകരിച്ചത് അപമാനമാണെന്നും ഒരു നിമിഷം പോലും അദ്ദേഹത്തിന് എംഎല്‍എയായി തുടരാന്‍ അവകാശമില്ലെന്നും റഹീം വ്യക്തമാക്കി.
കള്ളപ്പണ ഇടപാടിന് പോകുമ്പോഴെങ്കിലും ഖദര്‍ മാറ്റിവച്ചുപോകാന്‍ കെപിസിസി, തങ്ങളുടെ നേതാക്കള്‍ക്ക് പ്രത്യേകം നിര്‍ദേശം നല്‍കണം. ഖദറില്‍ ഗാന്ധിയുടെ ഓര്‍മയുണ്ട്. ഗാന്ധിയെ നിന്ദിക്കരുത് എന്നെങ്കിലും ഏറ്റവും കുറഞ്ഞത് ശ്രീ പി ടി തോമസിനെ ഉപദേശിക്കാന്‍ അഭിമാന ബോധമുള്ള കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ തയ്യാറാകണമെന്നും എഎ റഹീം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.