ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ കുറവുണ്ടായെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. കോവിഡ് രണ്ടാം തരംഗം രൂക്ഷമായ മേയ് മാസത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ കുറവുണ്ടായെന്നാണ് ഡി.ജി.സി.എ വ്യക്തമാക്കുന്നത്.
ഏപ്രിലുമായി താരതമ്യം ചെയ്യുമ്പോള്‍ യാത്രക്കാരുടെ എണ്ണത്തില്‍ 63 ശതമാനം കുറവാണ് ഉണ്ടായത്. മേയ് മാസത്തില്‍ 21 ലക്ഷം ആളുകളാണ് ആഭ്യന്തര വിമാന യാത്ര നടത്തിയത്. ഏപ്രിലില്‍ ഇത് 57 ലക്ഷമായിരുന്നു. 63 ശതമാനത്തിന്റെ കുറവാണുണ്ടായത്. 16 ലക്ഷം യാത്രക്കാരുമായി ഇന്‍ഡിഗോയാണ് മേയില്‍ ഒന്നാമതെത്തിയത്. 55 ശതമാനമാണ് ഇന്‍ഡിഗോയുടെ വിഹിതം.
199,000 പേരാണ് സ്‌പൈസ്‌ജെറ്റ് വഴി യാത്ര നടത്തിയത്. കഴിഞ്ഞ മാര്‍ച്ചില്‍ ലോക്ഡൗണിനെ തുടര്‍ന്നാണ് ആഭ്യന്തര വിമാന സര്‍വീസ് നിര്‍ത്തിയത്. തുടര്‍ന്ന് മേയ് മാസത്തില്‍ സര്‍വീസ് പുനഃരാരംഭിക്കുകയായിരുന്നു. നിലവില്‍ ആഭ്യന്തര റൂട്ടുകളില്‍ 50 ശതമാനം സര്‍വീസ് മാത്രമാണ് നടക്കുന്നത്.