തിരുവനന്തപുരം: പൊലീസിന്റെ സദാചാര പൊലീസിങ്ങിന് എതിരെ ഡിജിപി ലോക്‌നാഥ് ബഹ്‌റ.
മുടി നീട്ടിവളര്‍ത്തിയ ആളുടെ മുടി വെട്ടുന്ന പരിപാടിയൊന്നും പൊലീസ് ചെയ്യേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഓരോരുത്തര്‍ക്കും വ്യക്തി സ്വാതന്ത്ര്യമുണ്ടെന്ന് പൊലീസുകാര്‍ മനസിലാക്കണമെന്നും ഡിജിപി ലോക്‌നാഥ് ബഹ്‌റ ആവശ്യപ്പെട്ടു.
പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് പൊലീസിന്റെ സദാചാര പൊലീസിങ്ങിന് എതിരെ ഡിജിപി കര്‍ശന നിര്‍ദേശം നല്‍കിയത്.