ഉത്തരമേഖല സൈബര്‍ പൊലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്ന്

CYBER-POLICE

കോഴിക്കോട്: ഉത്തരമേഖല സൈബര്‍ പൊലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനം കോഴിക്കോട് ഉടന്‍ ആരംഭിക്കും. ഡിജിപിയുടെ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തനം ആരംഭിക്കുക.

നിലവില്‍ തിരുവനന്തപുരത്ത് മാത്രമാണ് സൈബര്‍ സ്റ്റേഷന്‍ ഉള്ളത്. സൈബര്‍ ആക്രമണങ്ങള്‍ വലിയ തോതില്‍ വര്‍ധിച്ച സാഹചര്യത്തിലാണ് സ്റ്റേഷന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. നിലവില്‍ സി.ഐ ഓഫീസ് മാത്രമാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും ജീവനക്കാരുള്‍പ്പെടെയുള്ള നിയമനം ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന.

സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിലെ സൈബര്‍ സെല്ലിനോട് ചേര്‍ന്നാണ് നിലവില്‍ സി.ഐ ഓഫീസ് പ്രവര്‍ത്തിക്കുക. സൈബര്‍ സ്റ്റേഷനില്‍ ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, ഒരു എഎസ്‌ഐ, നാല് സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാര്‍, 11 സിവില്‍ പൊലീസ് ഓഫീസര്‍മാര്‍, ഒരു ഡ്രൈവര്‍ എന്നിങ്ങനെ 18 തസ്തികകളാണ് ഉള്ളത്. മോര്‍ഫിങ്, സൈബര്‍ തീവ്രവാദം, സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള അപകീര്‍ത്തിപ്പെടുത്തല്‍ തുടങ്ങി വിവിധ കേസുകളാണ് സ്റ്റേഷന്റെ പരിധിയല്‍ വരുന്നത്.

Top