തിരുവനന്തപുരം: വികസനയാത്രകള്‍ എന്ന പേരില്‍ കേരളത്തില്‍ നടക്കുന്ന തെക്കുവടക്ക് യാത്രകള്‍ വിലാപയാത്രകളെന്ന് ഡിജിപി ജേക്കബ് തോമസ്.
പരിസ്ഥിതിയെ മറന്ന് കൊണ്ട് കീശ വീര്‍പ്പിക്കാന്‍ മാത്രം നടത്തുന്ന ഈ യാത്രകള്‍ കൊണ്ട് എന്ത് പ്രയോജനമാണ് കിട്ടുകയെന്നും അദ്ദേഹം ചോദിച്ചു. കൊച്ചിയില്‍ പുഴ സംരക്ഷണം സംബന്ധിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ജേക്കബ് തോമസ്.