തിരുവനന്തപുരം: പൊലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ എം.ഡി ഡി.ജി.പി: ജേക്കബ് തോമസിനെതിരെ പ്രാഥമിക അന്വേഷണം നടത്താന്‍ ലോകായുക്ത ഉത്തരവിട്ടു. ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഉപകരണങ്ങള്‍ വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് ഫെര്‍ണാണ്ടസ് എന്നയാള്‍ നല്‍കിയ ഹര്‍ജിയിലാണ് ലോകായുക്ത അന്വേഷണത്തിന് ഉത്തരവിട്ടത്.
ജേക്കബ് തോമസും ഭാര്യയും കര്‍ണാടകയില്‍ ഭൂമി കൈയേറിയെന്നും ഹര്‍ജിക്കാരന്‍ പരാതിയില്‍ ആരോപിച്ചു. ഇത് സംബന്ധിച്ച് വിജിലന്‍സിന്റെ രഹസ്യ റിപ്പോര്‍ട്ട് ഉണ്ടെന്നും ഹര്‍ജിക്കാരന്‍ കോടതിയെ അറിയിച്ചു.
അങ്ങനെയൊരു രഹസ്യ റിപ്പോര്‍ട്ട് ഉണ്ടെങ്കില്‍ അതുമായി വിജിലന്‍സ് ഡയറക്ടര്‍ നേരിട്ട് കോടതിയില്‍ ഹാജരാവണമെന്നും ലോകായുക്ത ഉത്തരവിച്ചു. ജേക്കബ് തോമിസിനെ കൂടാതെ സ്റ്റോര്‍ പര്‍ച്ചേസ് മാനേജര്‍ അടക്കം അഞ്ചു പേര്‍ക്ക് സമന്‍സ് അയയ്ക്കാനും ലോകായുക്ത നിര്‍ദ്ദേശിച്ചു.