കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അഭിനന്ദനവുമായി ഡിജിപി ലോക് നാഥ് ബെഹ്‌റ.
പ്രതിയെ കുടുക്കിയത് അന്വേഷണ ഉദ്യോഗസ്ഥരുടെ കൂട്ടായ പ്രവര്‍ത്തനവും കൃത്യമായ ഏകോപനവുമാണെന്ന് അദ്ദേഹം പറഞ്ഞു.
ഈ നേട്ടത്തില്‍ അഭിമാനിക്കുന്നതായും ഡിജിപി അറിയിച്ചു.
ഇതിനിടെ കേസില്‍ അഡ്വ. എ.സുരേശനെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി സര്‍ക്കാര്‍ നിയമിച്ചു.
സംഭവത്തില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് നടിയും കുടുംബവും അപേക്ഷിച്ചതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനം.