തിരുവനന്തപുരം : ഡിജിപി ലോക് നാഥ് ബഹ്‌റയെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചത് ചട്ടലംഘനമെന്ന് റിപ്പോര്‍ട്ട്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയാതെയാണ് ലോക് നാഥ് ബഹ്‌റയുടെ നിയമനം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് ലഭിച്ച വിവരാവകാശ രേഖയിലാണ് ചട്ടലംഘനം വ്യക്തമാകുന്നത്.
ആറ് മാസത്തില്‍ കൂടുതലുള്ള നിയമനത്തിന് കേന്ദ്രത്തിന്റെ അനുമതി വേണമെന്നാണെന്ന് നിയമം.
ജോലിഭാരം കാരണം വിജിലന്‍സ് ഡയറക്ടറുടെ പദവിയില്‍നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് കഴിഞ്ഞ ദിവസം ബെഹ്‌റ അപേക്ഷ നല്‍കിയിരുന്നു.
ആറുമാസത്തിലേറെയായി ബെഹ്‌റ പൊലീസ് മേധാവി സ്ഥാനവും വിജിലന്‍സ് ഡയറക്ടര്‍ പദവിയും ഒന്നിച്ചുവഹിക്കുകയായിരുന്നു. ആറുമാസത്തില്‍ക്കൂടുതല്‍ ഒരു ഉദ്യോഗസ്ഥനും ഈ പദവികള്‍ ഒന്നിച്ചുവഹിക്കാന്‍ പാടില്ലെന്നു കേന്ദ്ര സര്‍ക്കാര്‍ നിബന്ധനയുണ്ട്.
2017 മാര്‍ച്ച് 31നാണ് ജേക്കബ് തോമസിനെ തല്‍സ്ഥാനത്തുനിന്ന് മാറ്റി വിജിലന്‍സ് ഡയറക്ടറായി ബെഹ്റയെ നിയമിച്ചത്.