തിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യവകുപ്പ് ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ച തദ്ദേശ സ്വയംഭരണ പ്രദേശങ്ങളില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവ് ഉണ്ടായിരിക്കില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബെഹ്‌റ അറിയിച്ചു.
കേരളത്തില്‍ വിവിധ ജില്ലകളിലായി 88 ഹോട്ട്‌സ്‌പോട്ട് പ്രദേശങ്ങളാണുള്ളത്.ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ യാതൊരു ഇളവുകളും ഉണ്ടാകില്ലെന്ന് ചീഫ് സെക്രട്ടറിയും അറിയിച്ചിരുന്നു.