മാഹി ഇരട്ടക്കൊലപാതകം: സംയുക്ത അന്വേഷണമുണ്ടാകില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ

DGP Loknath Behera

കണ്ണൂര്‍: മാഹിയില്‍ സി.പി.എം, ബി.ജെ.പി പ്രവര്‍ത്തകരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പുതുച്ചേരി പൊലീസുമായി ചേര്‍ന്ന് സംയുക്ത അന്വേഷണ സംഘമുണ്ടാകില്ലെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. അതേസമയം, അന്വേഷണത്തിന് സഹകരണമുണ്ടാകുമെന്നും ഡിജിപി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പ്രതികളെ പിടികൂടി നിയമത്തിനു മുന്നിലെത്തിച്ച് ശിക്ഷ വാങ്ങിക്കൊടുക്കുന്നതിലാണ് പൊലീസിന്റെ ശ്രദ്ധ. കേസിനെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും ബെഹ്‌റ പറഞ്ഞു.

നേരത്തെ മാഹി മേഖലയിലെ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളെ ഇല്ലാതാക്കാന്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് പുതുച്ചേരി ഡിജിപി അറിയിച്ചിരുന്നു. ഇതിനായി കേരള പൊലീസിന്റെ സഹകരണം തേടുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Top