തിരുവനന്തപുരം : തടവുകാരെ കോടതിയില്‍ ഹാജരാക്കുന്നതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. പ്രതികളെ കോടതിയില്‍ ഹാജരാക്കേണ്ടത് പൊലീസിന്റെ ഉത്തരവാദിത്വമാണെന്ന് മറക്കരുതെന്നും ഡിജിപി അറിയിച്ചു.
എസ്‌കോര്‍ട്ട് ഡ്യൂട്ടിക്ക് നിയോഗിക്കുന്ന പൊലീസുകാര്‍ ജോലി ചെയ്യാതെ വിശ്രമിക്കാന്‍ പോകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിമാര്‍ ഇത് നേരിട്ട് നിരീക്ഷിക്കണമെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അയച്ച സര്‍ക്കുലറില്‍ ഡിജിപി നിര്‍ദ്ദേശിച്ചു.