തിരുവനന്തപുരം: സി.എ.ജി റിപ്പോര്‍ട്ടിലെ ഗുരുതര ആരോപണങ്ങള്‍ക്ക് പിന്നാലെ പൊലീസ് മേധാവി സ്ഥാനത്തുനിന്നും ലോക്‌നാഥ് ബെഹ്‌റയെ മാറ്റണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിഐജി കണ്ടെത്തലുകളില്‍ സിബിഐ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.
ഇന്നലെ എഎന്‍ഐ അന്വേഷിക്കണമെന്ന ആവശ്യവും ചെന്നിത്തല ഉയര്‍ത്തിയിരുന്നു.അതിന് പിന്നാലെയാണ് തല്‍സ്ഥാനത്ത് നിന്ന് ബെഹ്‌റയെ നീക്കണമെന്ന ആവശ്യമുന്നയിച്ച് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.
ആയുധങ്ങള്‍ കാണാതായ സംഭവം അതീവ ഗൗരവമുള്ളതാണെന്നും രാജ്യ സുരക്ഷയെ ബാധിക്കുന്ന പ്രശ്നമാണെന്നും അതിനാല്‍ ഇക്കാര്യത്തില്‍ എന്‍ഐഎ അന്വേഷണം വേണമെന്നുമാണ് ചെന്നിത്തല പറഞ്ഞത്. കാണാതായത് ഒരു മിനിറ്റില്‍ ആയിരം പേരെ കൊല്ലാന്‍ ശേഷിയുള്ള തോക്കുകളാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ മറ്റൊരു സംസ്ഥാനത്തും ഉണ്ടാകാത്ത ഗുരുതര സുരക്ഷാ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നതെന്നും ഒപ്പം പൊലീസുമായി ബന്ധപ്പെട്ട് സിഎജി റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്ന മറ്റ് കണ്ടെത്തലുകളിന്മേല്‍ സിബിഐ അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.