ബാലഭാസ്‌കറിന്റെ മരണം വിശദമായി അന്വേഷിക്കണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്റ

തിരുവനന്തപുരം: പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം വിശദമായി അന്വേഷിക്കണമെന്ന് ജില്ലാ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ. ലോക്കല്‍ പൊലീസിന് ആവശ്യമായ സഹായം നല്‍കാന്‍ ക്രൈംബ്രാഞ്ചിനോടും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്

മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ പിതാവ് സി.കെ ഉണ്ണി ഡിജിപിയ്ക്കും മുഖ്യമന്ത്രി പിണറായി വിജയനും പരാതി നല്‍കിയിരുന്നു.

ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങവെയാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ ഒക്ടോബര്‍ രണ്ടിന് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ വലതുവശത്തേക്കു തെന്നിമാറി റോഡരികിലെ മരത്തില്‍ ഇടിക്കുകയായിരുന്നു.

അപകടത്തില്‍ ഒപ്പമുണ്ടായിരുന്ന ബാലഭാസ്‌കറിന്റെ മകള്‍ രണ്ടു വയസുകാരി തേജസ്വിനി ബാലയും മരണത്തിന് കീഴടങ്ങിയിരുന്നു. അപകടത്തില്‍ നിന്ന് ഗുരുതര പരുക്കുകളോടെ ഭാര്യ ലക്ഷ്മിയും(38), സുഹൃത്ത് അര്‍ജുനും (29) രക്ഷപ്പെട്ടിരുന്നു

എന്നാല്‍ അര്‍ജുന്റെ മൊഴിയില്‍ വാഹനം ഓടിച്ചിരുന്നത് ബാലഭാസ്‌കറായിരുന്നുവെന്നാണ് പറഞ്ഞിരുന്നത്. പിന്നീട് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി നല്‍കിയ മൊഴി അനുസരിച്ച് വാഹനം ഓടിച്ചിരുന്നത് അര്‍ജുനാണെന്നായിരുന്നു. ഇതാണ് അന്വേഷണം വേണമെന്ന് വീട്ടുകാര്‍ ആവശ്യപ്പെടാന്‍ കാരണമായിരിക്കുന്നത്.

Top