തിരുവനന്തപുരം: എന്‍ സി അസ്താന കേന്ദ്ര സര്‍വീസിലേക്ക് മടങ്ങിപ്പോയതിനെ തുടര്‍ന്ന് ഡി.ജി.പി മുഹമ്മദ് യാസീന്‍ പുതിയ വിജിലന്‍സ് മേധാവിയാകും. നിലവില്‍ ക്രൈംബ്രാഞ്ച് ഡി.ജി.പിയാണ് മുഹമ്മദ് യാസീന്‍. നിയമനം സംബന്ധിച്ച അറിയിപ്പ് മുഹമ്മദ് യാസീന് ലഭിച്ചിട്ടുണ്ടെങ്കില്‍ ഔദ്യോഗിക ഉത്തരവ് ശനിയാഴ്ച സര്‍ക്കാര്‍ പുറത്തിറക്കും.
എന്നാല്‍ യാസിന്‍ വിജിലന്‍സിന്റെ തലപ്പത്ത് എത്തുന്നതോടെ എ ഡി ജി പി ഷെയ്ക്ക് ദര്‍വേഷ് സാഹിബ് ക്രൈം ബ്രാഞ്ച് മേധാവിയാകുന്നതാണ്. മൂന്നുമാസം മാത്രമാണ് അസ്താന വിജിലന്‍സിന്റെ തലപ്പത്തുണ്ടായിരുന്നത്.