പൊലീസിന് വീഴ്ച്ച പറ്റി; വേണ്ടത് കൗണ്‍സിലിങ്: ഡി.ജി.പി മുഹമ്മദ് യാസിൻ

Muhammad Yasin

കൊച്ചി :സംസ്ഥാനത്ത് പൊലീസിന് വീഴ്ചയുണ്ടായിട്ടുണ്ടെന്ന് ഡിജിപി മുഹമ്മദ് യാസിന്‍. സമ്മര്‍ദവും മോശം പെരുമാറ്റവും മാറാന്‍ കൗണ്‍സിലിങ് ആവശ്യമാണ്. വാഹനപരിശോധന ഉള്‍പ്പെടയുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ വീഴ്ച ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടായിട്ടുണ്ടെന്നും മുഹമ്മദ് യാസിന്‍ പറഞ്ഞു. പൊലീസ് അസോസിയേഷന്‍ മുപ്പതാം സംസ്ഥാന സമ്മേളം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ട്. വാഹനപരിശോധനന തന്നെയാണ് ജനങ്ങള്‍ക്കിടയില്‍ ഏറ്റവുമധികം അവമതിപ്പുളവാക്കിയിരിക്കുന്നത്. മദ്യപരെ പിടികൂടിയാല്‍ ആദ്യം കൊണ്ടുപോകേണ്ടത് പൊലീസ് സ്റ്റേഷനിലേക്കല്ല ആശുപത്രിയിലേക്കാണെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളാ പൊലീസ് മികച്ചതാണെന്നും ഡിജിപി വ്യക്തമാക്കി. ശമ്പളം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിച്ചാലും കേരളം മാതൃകയാണെന്നും ഡിജിപി മുഹമ്മദ് യാസിന്‍ വ്യക്തമാക്കി.

Top