ജയില്‍ വകുപ്പിനോട് ആഭ്യന്തര വകുപ്പിന് ചിന്നമ്മ നയം ; തുറന്നടിച്ച് ഡിജിപി ആര്‍ ശ്രീലേഖ

sreelekha

തിരുവനന്തപുരം : ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജയില്‍ വകുപ്പ് മേധാവി ഡിജിപി ആര്‍ ശ്രീലേഖ. ജയില്‍ വകുപ്പിനോട് ആഭ്യന്തര വകുപ്പിന് ചിന്നമ്മ നയമാണെന്ന് ആര്‍ ശ്രീലേഖ പറഞ്ഞു.

പൊലീസ് മേധാവിയ്ക്ക് കത്ത് നല്‍കിയിട്ടും നടപടിയുണ്ടായില്ല, വിചാരണ തടവുകാരെ അനിശ്ചിതമായി ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും ഡിജിപി അറിയിച്ചു.

അന്തേവാസികളുടെ എണ്ണം കൂടിയതിനാല്‍ കൂടുതല്‍പേരെ തടവില്‍ വിടുകയാണ്, ആംബുലന്‍സുകള്‍ പോലുമില്ലാത്ത ജയിലുകളുണ്ടെന്നും ശ്രീലേഖ വ്യക്തമാക്കി.

Top