കോട്ടയം: നിഷ ജോസ് കെ. മാണിയുടെ പുസ്തകത്തിലെ വിവാദ പരാമര്‍ശത്തിനെതിരെ ഷോണ്‍ ജോര്‍ജ് നല്കിയ പരാതിയില്‍ നടപടി സ്വീകരിക്കില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. ഷോണിന്റെ പരാതി പൊലീസിന്റെ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുന്നതല്ലെന്നും ഡിജിപി അറിയിച്ചു.
നേരത്തെ, തനിക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഷോണ്‍ ജോര്‍ജ് ഡിജിപിക്കും കോട്ടയം എസ്പിക്കും പരാതി നല്‍കിയിരുന്നു.
പുസ്തകത്തില്‍ നിഷ ജോസ് കെ. മാണിയോടു അപമര്യാദയായി പെരുമാറിയെന്നു പറഞ്ഞിരിക്കുന്ന യുവരാഷ്ട്രീയ നേതാവ് താനാണെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയിലും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലും പരാമര്ശമുണ്ടായതോടെയാണു പരാതി നല്കാന് തീരുമാനിച്ചതെന്നു ഷോണ്‍ പറഞ്ഞിരുന്നു.