തിരുവനന്തപുരം: ബ്ലേഡ് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടി വേണമെന്ന് ഡിജിപി ടി.പി. സെന്‍കുമാര്‍. പരാതികള്‍ കിട്ടിയാല്‍ സത്വരമായ നടപടിയുണ്ടാകണമെന്നാണ് ഡിജിപിയുടെ സര്‍ക്കുലര്‍.
ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ഡിജിപി ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അമിതപലിശകാര്‍ക്കെതിരെ നിമയനടപടി ഉറപ്പാക്കണമെന്നും ഉത്തരവിലുണ്ട്. ബ്ലേഡ് മാഫിയകള്‍ വീണ്ടും സജീവമാകുന്നതായുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് ഡിജിപിയുടെ ഇടപെടല്‍.