കൊച്ചി: ജിഷ വധക്കേസിലെ പ്രതിയെ പിടികൂടിയെങ്കിലും പ്രാഥമികാന്വേഷണമാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും ഈ ഘട്ടത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവിടാനാവില്ലെന്നും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. അന്വേഷണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.
പല കോണുകളില്‍ നിന്നും സഹായങ്ങളുണ്ടായി. അജ്ഞാതരായവരും സഹായിച്ചിട്ടുണ്ട്. ജിഷയുടെ പിതാവ് പാപ്പുവിന്റെ ആരോപണങ്ങളെക്കുറിച്ചും അന്വേഷിക്കുമെന്ന് ഡി.ജി.പി പറഞ്ഞു. ജിഷ വധക്കേസില്‍ ഉന്നതര്‍ക്ക് പങ്കുണ്ടെന്നും ഇതു സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പാപ്പു ഡിജിപി ക്ക് പരാതി നല്‍കിയിരുന്നു
പ്രതിയെ പിടിച്ചാലുടന്‍ പത്രസമ്മേളനം വിളിച്ചുകൂട്ടുന്നത് എന്റെ രീതിയല്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ബെഹ്‌റ പറഞ്ഞു.
എല്ലാവരേയും തൃപ്തിപ്പെടുത്തിക്കൊണ്ട് കേസന്വേഷണം നടത്താനാവില്ല. കുറേ പരാതികള്‍ ഉണ്ടാകും. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പുവരുത്തുകയാണ് പൊലീസിന്റെ കടമ. ഇതിന് തെളിവുകള്‍ ശേഖരിക്കേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു.