തിരുവനന്തപുരം: എടപ്പാളിലെ തിയേറ്ററില്‍ ലൈംഗിക പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ അമ്മയുടെ പേര് പറഞ്ഞ മുഖ്യമന്ത്രിക്കെതിരെ ഡിജിപിക്ക് പരാതി. തിയേറ്റര്‍ ഉടമയുടെ അറസ്റ്റ് സംബന്ധിച്ച വിഷയത്തില്‍ നിയമസഭയില്‍ പ്രതിപക്ഷ നേതാവിന്റെ സബ്മിഷന് മറുപടി പറയുമ്പോഴായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പെണ്‍ക്കുട്ടിയുടെ അമ്മയുടെ പേര് വെളിപ്പെടുത്തിയതെന്നാണ് ആരോപണം.
യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി സിദ്ദിഖ് പന്താവൂരാണ് ഡിജിപിക്ക് പരാതി നല്‍കിയിരിക്കുന്നത്. പേര് പരാമര്‍ശിച്ചത് പെണ്‍കുട്ടിയെ തിരിച്ചറിയാനിടയാക്കുമെന്നും ഇത് പോക്‌സോ നിയമപ്രകാരമുള്ള കുറ്റകൃത്യമാണെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.