ടോമിന്‍ തച്ചങ്കരി പൊലീസ് ആസ്ഥാനത്തെ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന് ടിപി സെന്‍കുമാര്‍

തിരുവനന്തപുരം: എ.ഡി.ജിപി ടോമിന്‍ തച്ചങ്കരി രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണവുമായി ഡിജിപി ടിപി സെന്‍കുമാര്‍.

പൊലീസ് ആസ്ഥാനത്തെ രഹസ്യവിഭാഗമായ ടി ബ്രാഞ്ചില്‍ നിന്നാണ് വിവരങ്ങള്‍ ചോര്‍ത്തിയതെന്നാണ് സെന്‍കുമാറിന്റെ ആരോപണം.

തച്ചങ്കരിക്കെതിരായ കേസിലെ വിവരങ്ങളാണ് ചോര്‍ത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സെന്‍കുമാര്‍ ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കി. തച്ചങ്കരിയെ താന്‍ കയ്യേറ്റം ചെയ്തിട്ടില്ലെന്നും താക്കീത് ചെയ്തിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Top