തിരുവനന്തപുരം: പകല്‍സമയത്തെ ചൂടു കൂടിവരുന്ന സാഹചര്യത്തില്‍ ട്രാഫിക് പൊലീസുകാരെ ‘വെള്ളം കുടിപ്പിക്കാന്‍’ പൊലീസ് മേധാവിയുടെ സര്‍ക്കുലര്‍. ട്രാഫിക് ഡ്യൂട്ടി ചെയ്യുന്ന എല്ലാ പൊലീസുദ്യോഗസ്ഥര്‍ക്കും രാവിലെ 10 മുതല്‍ വൈകിട്ടു നാലുവരെയുള്ള സമയത്ത് നാലു പ്രാവശ്യമെങ്കിലും വെള്ളം അല്ലെങ്കില്‍ നാരങ്ങാവെള്ളം നല്‍കണമെന്ന് ടി.പി സെന്‍കുമാര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
വെള്ളം, നാരങ്ങാവെള്ളം എന്നിവ നല്‍കുന്നതിന്റെ പണം പൊലീസിന്റെ ക്ഷേമകാര്യങ്ങള്‍ക്കായുള്ള ഫണ്ടില്‍നിന്നു വിനിയോഗിക്കാം. ട്രാഫിക് ഡ്യൂട്ടിക്കൊപ്പം പിക്കറ്റ് ഡ്യൂട്ടി ചെയ്യുന്നവര്‍ക്കും വെള്ളവും നാരങ്ങാവെള്ളവും നല്‍കണം.
താപനില കൂടിയ സാഹചര്യത്തില്‍ ട്രാഫിക് ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാര്‍ക്ക് സൂര്യാഘാതമേറ്റതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് തീരുമാനം. പൊലീസുകാരുടെ സുരക്ഷയ്ക്കായാണ് വെള്ളം നല്‍കുന്നതെന്നും കഠിനമായ സൂര്യാതപം നിലനില്‍ക്കുന്ന സമയങ്ങളില്‍ മാത്രമാണ് വെള്ളവും നാരങ്ങാവെള്ളവും നല്‍കേണ്ടതെന്നും എഡിജിപി, ഐജി, ജില്ലാ പൊലീസ് മേധാവികള്‍ എന്നിവര്‍ക്ക് കൈമാറിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.