കസ്റ്റഡിയിലെടുത്ത് ചൊദ്യം ചെയ്യേണ്ട ആവശ്യമില്ല ; സെന്‍കുമാറിന് ഹൈക്കോടതിയുടെ മുന്‍കൂര്‍ ജാമ്യം

തിരുവനന്തപുരം: മതസ്പര്‍ധ വളര്‍ത്തുന്ന അഭിമുഖം നല്‍കിയെന്ന കേസില്‍ മുന്‍ ഡി.ജി.പി ടി.പി. സെന്‍കുമാറിന് ഹൈക്കോടതിയുടെ മുന്‍കൂര്‍ ജാമ്യം.

കസ്റ്റഡിയിലെടുത്ത് ചൊദ്യം ചെയ്യേണ്ട ആവശ്യമില്ലന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

പത്ത് ദിവസത്തിനുള്ളില്‍ ചൊദ്യം ചെയ്യലിന് ഹാജരാവണമെന്നും 50,000 രൂപയും രണ്ട് ആള്‍ ജാമ്യവും ഉപാധിയായി വേണമെന്നും കോടതി ആരാഞ്ഞു.

കേസില്‍ ഇന്ന് സെന്‍കുമാറിന്റെ മൊഴിയെടുത്തിരുന്നു. ക്രൈംബ്രാഞ്ച് എസ്പി പി. മുഹമ്മദ് ഷബീറാണ് മൊഴി രേഖപ്പെടുത്തിയത്.

എന്നാല്‍ മതവിദ്വേഷം വളര്‍ത്തുന്ന പ്രസ്താവനകള്‍ നടത്തിയിട്ടില്ലെന്ന് സെന്‍കുമാര്‍ പറഞ്ഞു. വസ്തുതകളുടെ അടിസ്ഥാനത്തില്‍ ലേഖകന്റെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുക മാത്രമാണ് ഉണ്ടായതെന്നും അദ്ദേഹം അറിയിച്ചു.

കേസില്‍ സെന്‍കുമാറിന് ഉപാധികളോടെ ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നു

Top