തിരുവനന്തപുരം: കേരളത്തില്‍ പൊലീസുകാര്‍ക്കിടയില്‍ കൊവിഡ് 19 പടരുന്നു. നിലവില്‍ 1280 പൊലീസുകാര്‍ ചികിത്സയിലാണ്. എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് കൂടുതല്‍ പൊലീസുകാര്‍ക്ക് രോഗബാധ കണ്ടെത്തിയത്. രണ്ട് വാക്‌സിനെടുത്തവര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
രോഗവ്യാപനം തീവ്രമായ സാഹചര്യത്തില്‍ ഇന്ന് മുതല്‍ പൊലീസുകാര്‍ക്ക് ഷിഫ്റ്റ് സംവിധാനത്തില്‍ ഡ്യൂട്ടി ക്രമീകരിച്ചു. രോഗവ്യാപനം ഉണ്ടായതിനാല്‍ പല ഡ്യൂട്ടിയിലും മാറ്റം വരുത്തിയിട്ടുമുണ്ട്. പ്രതിരോധ ഡ്യൂട്ടി ചെയ്യുന്നവര്‍ സ്റ്റേഷനില്‍ വരേണ്ടന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശം നല്‍കി.