നിപ്പാ വൈറസ് : തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന് ഡിജിപി

DGP Loknath Behera

തിരുവനന്തപുരം: നിപ്പാ വൈറസുമായി ബന്ധപ്പെട്ട് നവ മാധ്യമങ്ങള്‍ വഴി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ ഡിജിപിയുടെ നിര്‍ദേശം. സൈബര്‍ സെല്ലിനാണ് ഡിജിപി നിര്‍ദേശം നല്‍കിയത്.

ഇതിനിടെ വ്യാജപ്രചാരണങ്ങളില്‍ നിന്ന് എല്ലാവരും മാറിനില്‍ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അഭ്യര്‍ത്ഥിച്ചു. കേരളത്തിന് പുറത്തുനിന്ന് അടിസ്ഥാനമില്ലാത്ത ഒരുപാട് പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ വരുന്നുണ്ട്. ഇത്തരം പ്രചാരണങ്ങളില്‍ ആരും കുടുങ്ങിപ്പോകരുത്. ഭീതിയുണ്ടാക്കുന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുന്നത് കേരളത്തിന്റെ പൊതുതാല്‍പര്യത്തിന് ഹാനികരമാണെന്ന് തിരിച്ചറിയണമെന്നും പിണറായി വിജയന്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

Top