കരാര്‍ ലംഘനം നടത്തി വെടിയുതിര്‍ക്കുന്ന പാക്കിസ്ഥാനെ ശക്തമായി വിമര്‍ശിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: തുടര്‍ച്ചയായി കരാര്‍ ലംഘനം നടത്തി വെടിയുതിര്‍ക്കുന്ന പാക്കിസ്ഥാനെ ശക്തമായി വിമര്‍ശിച്ച് ഇന്ത്യ.

കരാര്‍ ലംഘനം നടത്തിക്കൊണ്ട് പാക്കിസ്ഥാന്‍ റേഞ്ചേഴ്‌സും സൈനികരും ഇന്ത്യയിലേക്ക് വെടിയുതിര്‍ക്കുകയാണെന്ന് യോഗത്തില്‍ ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ വിമര്‍ശിച്ചു.

മൂന്ന് ദിവസത്തെ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിന്റെയും പാക്കിസ്ഥാന്‍ റേഞ്ചേഴ്‌സിന്റെയും വാര്‍ഷിക ഡയറക്ടര്‍ ജനറല്‍ യോഗത്തിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്.

പാക്കിസ്ഥാനില്‍ നിന്നും അനധികൃതമായി മയക്കുമരുന്ന്, ആയുധങ്ങള്‍ എന്നിവ ഇന്ത്യയിലേക്ക് വരുന്നുണ്ട്. നുഴഞ്ഞു കയറ്റം, പ്രതിരോധ വേലികള്‍ നശിപ്പിക്കല്‍ തുടങ്ങി നിവധി വിദ്വോഷ പ്രവര്‍ത്തികളില്‍ ഇന്ത്യയ്ക്ക് ഏറെ ആശങ്കയുള്ളതായും പാക്കിസ്ഥാന്‍ മേധാവികളെ അറിയിച്ചു.

നവംബര്‍ 8ന് ആരംഭിച്ച മൂന്ന് ദിവസത്തെ യോഗത്തില്‍ പാക്കിസ്ഥാന്‍ റേഞ്ചേഴ്‌സിന്റെ 19 ഉദ്യോഗസ്ഥരാണ് പങ്കെടുത്തത്.

Top