പൂര്‍ണമായും ഇരുള ഭാഷയില്‍ ഒരുക്കിയ ധബാരി ക്യൂരുവി ജനുവരി അഞ്ചിന് റിലീസ് ചെയ്യും

കൊച്ചി: ധബാരി ക്യൂരുവി ജനുവരി അഞ്ചിന് റിലീസ് ചെയ്യും. ദേശീയ പുരസ്‌കാര ജേതാവ് പ്രിയനന്ദനന്‍ സംവിധാനം ചെയ്യുന്ന ചിത്രം പൂര്‍ണമായും ഇരുള ഭാഷയിലാണ് ഒരുക്കിയിരിക്കുന്നത്. അട്ടപ്പാടിയിലും പരിസര പ്രദേശങ്ങളിലുമായിരുന്നു ചിത്രീകരണം. യു എസിലെ ഓസ്റ്റിന്‍, ഇന്ത്യന്‍ പനോരമ, ഐഎഫ്എഫ്‌കെ എന്നിവയടക്കം ഏഴ് ഫെസ്റ്റിവലുകളില്‍ ഇതിനകം ധബാരി ക്യൂരുവി പ്രദര്‍ശിപ്പിച്ചു.

മീനാക്ഷി, ശ്യാമിനി, അനുപ്രശോഭിനി, നഞ്ചിയമ്മ, മുരുകി, മല്ലിക, ഗോക്രി ഗോപാലകൃഷ്ണന്‍, മുരുകന്‍, കൃഷ്ണദാസ് തുടങ്ങിയവരാണ് തുടങ്ങിയവര്‍ ചിത്രത്തിലെ അണിനിരക്കുന്നു. ആദിവാസി പെണ്‍കുട്ടികളുടെ അതിജീവനമാണ് സിനിമയുടെ ഇതിവൃത്തം. ചിത്രത്തിലെ മൂന്ന് പാട്ടുകളില്‍ രണ്ടെണ്ണം ആലപിച്ചിരിക്കുന്നത് ചിത്രത്തിലെ നായികയായ മീനാക്ഷിയാണ്. അജിത് വിനായക ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ്, ഐവാസ് വിഷ്വല്‍ മാജിക് എന്നീ ബാനറുകളിലാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.

ഛായാഗ്രഹണം:അശ്വഘോഷന്‍, ചിത്രസംയോജനം: ഏകലവ്യന്‍, തിരക്കഥ: പ്രിയനന്ദനന്‍, കുപ്പുസ്വാമി മരുതന്‍, സ്മിത സൈലേഷ്, കെ.ബി.ഹരി, ലിജോ പാണാടന്‍, സംഗീതം: പി. കെ. സുനില്‍കുമാര്‍, ഗാനരചന: നൂറ വരിക്കോടന്‍, ആര്‍.കെ.രമേഷ് അട്ടപ്പാടി. കലാസംവിധാനം: സുരേഷ് ബാബു നന്ദന, ചമയം: ജിത്തു പയ്യന്നൂര്‍, വസ്ത്രാലങ്കാരം: ആദിത്യനാണു തുടങ്ങിയവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

Top