തിരുവനന്തപുരം: മുട്ടില്‍ മരംമുറിക്കേസ് പ്രതികളില്‍ നിന്നും ഭീഷണിയുണ്ടെന്ന് ഡിഎഫ് ഒ ധനേഷ് കുമാര്‍. ഇതുസംബന്ധിച്ച് എഡിജിപി ശ്രീജിത്തിന് ധനേഷ് കുമാര്‍ പരാതി നല്‍കി. ജയിലില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുമ്പോഴും പ്രതികള്‍ ഭീഷണി മുഴക്കിയെന്ന് ധനേഷ് പരാതിയില്‍ ആരോപിക്കുന്നു. മരം മുറി അന്വേഷിച്ച പ്രത്യേക സംഘത്തിലെ അംഗമായിരുന്നു ധനേഷ്.
അതിനിടെ മുട്ടില്‍ മരംമുറി കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച വനംവകുപ്പ് ഉദ്യോഗസ്ഥന്‍ എന്‍ ടി സാജനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന വനംവകുപ്പ് ശുപാര്‍ശയില്‍ ഒരു മാസമായിട്ടും നടപടിയില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് തിരിച്ചയച്ച ഫയല്‍ സെക്രട്ടറിയേറ്റിലെ വിവിധ വകുപ്പുകളില്‍ കറങ്ങുകയാണ്. എട്ട് ദിവസം കൈവശം വച്ചതിന് ശേഷമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഫയല്‍ വനംമന്ത്രിക്ക് തിരിച്ചയത്.