ഇടിഎഫിന്റെയും ഗോള്‍ഡ് ബോണ്ടിന്റെയും വ്യാപാര സമയം ദീര്‍ഘിപ്പിക്കും

മുംബൈ: രാജ്യത്തെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ ഗോള്‍ഡ് ഇടിഎഫിന്റെയും ഗോള്‍ഡ് ബോണ്ടിന്റെയും വ്യാപാര സമയം ദീര്‍ഘിപ്പിക്കാനൊരുങ്ങുന്നു. ദീപാവലിയോടനുബന്ധിച്ചാണ് ഈ നീക്കം.

സ്വര്‍ണം വാങ്ങാന്‍ മികച്ച ദിവസമെന്ന് കരുതുന്ന ധന്‍തേരാസ്ദിനമായ നവംബര്‍ അഞ്ചിനാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. ഇടിഎഫിന്റെയും ഗോള്‍ഡ് ബോണ്ടിന്റെയും വ്യാപാരം ബിഎസ്ഇയിലും എന്‍എസ്ഇയിലും രാത്രി ഏഴുമണിവരെയാണ് ദീര്‍ഘിപ്പിച്ചിരിക്കുന്നത്.

ദീപാവലിയോടനുബന്ധിച്ചുള്ള മുഹൃത്ത വ്യാപാരം നവംബര്‍ ഏഴിന് വൈകീട്ട് 5.30 മുതല്‍ 6.30വരെയാണ്.

Top