സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ ചെറുപ്പകാലം വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്നത് മരുമകന്‍ ധനുഷ്. പി. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന കാലയിലെ രജനികാന്ത് കഥാപാത്രത്തിന്റെ ചെറുപ്പകാലമാണ് ധനുഷ് അവതരിപ്പിക്കുക.
കാലയുടെ ചിത്രീകരണം മുംബയില്‍ പുരോഗമിക്കുകയാണ്. ഹുമാ ഖുറേഷിയാണ് നായിക. നാനാ പടേക്കര്‍, സമുദ്രക്കനി, ഈശ്വരി റാവു, അരുന്ധതി, സാക്ഷി അഗര്‍വാള്‍, അഞ്ജലി പാട്ടീല്‍, സമ്പത്ത്, രവി കാലെ, മണികണ്ഠന്‍, സുകന്യ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
ചെന്നൈയും തിരുനെല്‍വേലിയുമാണ് ചിത്രത്തിന്റെ മറ്റ് ലൊക്കേഷനുകള്‍. ഹോളിവുഡ് ചിത്രം ദ എക്‌സ്ട്രാ ഓര്‍ഡിനറി ജേര്‍ണി ഒഫ് ദ ഫക്കീറില്‍ അഭിനയിക്കാന്‍ വിദേശത്ത് പോയിരിക്കുകയാണ് ധനുഷ്.
മടങ്ങിയെത്തിയ ഉടന്‍ ചിത്രത്തില്‍ അഭിനയിച്ചു തുടങ്ങുമെന്നാണ് വാര്‍ത്ത. കാലയുടെ നിര്‍മ്മാതാവ് കൂടിയാണ് ധനുഷ്. . തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുങ്ക് ഭാഷകളില്‍ സിനിമ റിലീസ് ചെയ്യും.