വെട്രിമാരന്‍ ധനുഷ് ടീമിന്റെ അസുരനില്‍ മഞ്ജു വാര്യരും

നുഷ് വെട്രിമാരന്‍ കൂട്ട്‌കെട്ടില്‍ പുറത്തിറങ്ങുന്ന പുതിയ ചിത്രം അസുരനില്‍ പ്രധാനകഥാപാത്രമായി മഞ്ജു വാര്യരും എത്തുന്നു. ധനുഷ് തന്നെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്.

“ചിത്രത്തില്‍ പ്രധാന കഥാപാത്രമായി മഞ്ജു വാര്യര്‍ എത്തുന്നു. മഞ്ജുവിനെ പോലൊരു പ്രതിഭയോടൊപ്പം സ്‌ക്രീന്‍ സ്‌പെയ്‌സ് പങ്കിടാനും അവരില്‍ നിന്ന് പഠിക്കാനും ആവേശത്തോടെ കാത്തിരിക്കുന്നു” എന്നായിരുന്നു ട്വിറ്ററില്‍ കുറിച്ചത്.

പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ ധനുഷ് ആണ് ഫേസ്ബുക്കിലൂടെ പുറത്തു വിട്ടത്. കലൈപുള്ളി എസ് താണുവിന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന അസുരന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നാണ് അറിയുന്നത്. ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും ലഭ്യമായിട്ടില്ല. വി ക്രിയേഷന്‍സ് ആണ് ചിത്രം നിര്‍മിക്കുന്നത്.

ധനുഷും വെട്രിരാമനും ഒന്നിച്ച കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ വടചൈന്നെ നിരൂപക പ്രശംസ നേടിയ ചിത്രമായിരുന്നു.ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ആടുകളം, വിസാരണൈ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ പിടിച്ചു പറ്റിയ വെട്രിമാരന്‍ ഇന്ന് രാജ്യത്തെ ഏറ്റവും പോപ്പുലര്‍ ആയ സംവിധായകരില്‍ ഒരാളാണ്.

Top