ധനുഷിന്റെ ‘എന്നൈ നോക്കി പായും തോട്ടാ’ അവസാനഘട്ട ഷൂട്ടിങ് ആരംഭിച്ചു

ennai

നുഷിനെ നായികനാക്കി ഗൗതം മേനോന്‍ നിര്‍മ്മിക്കുന്ന തമിഴ് ചിത്രം ‘എന്നൈ നോക്കി പായും തോട്ടാ’യുടെ അവസാനഘട്ട ഷൂട്ടിങ് ആരംഭിച്ചു. ഗൗതം മേനോന്‍ തന്നെയാണ് ചിത്രത്തിന്റെ സംവിധായകനും. ധ്രുവനച്ചത്തിരമാണ് ഗൗതം മേനോന്റെ പുറത്തിറങ്ങാനിരിക്കുന്ന മറ്റൊരു ചിത്രം.

കഴിഞ്ഞ ഫെബ്രുവരിയിലാണ് ചിത്രം പ്രഖ്യാപിച്ചത്. എന്നാല്‍ ചില കാരണങ്ങളാല്‍ സിനിമ റിലീസ് ചെയ്യാന്‍ സാധിച്ചില്ല. ആ സമയത്ത് തന്നെയാണ് ഗൗതം മേനോന്‍ ബിഗ് ബജറ്റ് ചിത്രമായ ധ്രുവനച്ചത്തിരവും ആരംഭിച്ചിരുന്നത്.

ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടുന്ന ചിത്രമായിരിക്കും എന്നൈ നോക്കി പായും തോട്ടാ എന്നാണ് ഗൗതം മേനോന്‍ അഭിപ്രായപ്പെടുന്നത്. മേഘ അക്ഷയ് ആണ് ചിത്രത്തില്‍ ധനുഷിന്റെ നായിക. റൊമാന്റിക് ചിത്രമായ എന്നൈ നോക്കി പായും തോട്ടായുടെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് യുവന്‍ ശങ്കര്‍ രാജയാണ്. മലയാളിയായ ജോമോണ്‍ ടി ജോണ്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.

ഈ രണ്ട് സിനിമകള്‍ക്കു ശേഷം ഗൗതം മേനോന്‍ തന്റെ പഴയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളായ വിന്നൈത്താണ്ടി വരുവായയുടെയും യെന്ന അറിന്താളിന്റെയും രണ്ടാം ഭാഗം ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, ചിത്രത്തിലെ മറുവാര്‍ത്തൈ പേസാതെ എന്ന ഗാനം യുട്യൂബില്‍ അമ്പതു മില്യണ്‍ വ്യൂസ് കടന്നിരിക്കുകയാണ്. 2017 ഫെബ്രുവരി 10നാണ് ഗാനം യുട്യൂബില്‍ അപ്‌ലോഡ് ചെയ്തത്.

Top