ധനുഷ് – മഞ്ജു വാര്യര്‍ ചിത്രം ‘അസുരന്‍’ ; അവസാനഘട്ട ചിത്രീകരണത്തില്‍

മിഴകത്ത് പ്രേക്ഷകരും നിരൂപകരുമെല്ലാം ഒരുപോലെ കാത്തിരിക്കുന്നതാണ് വെട്രിമാരന്‍- ധനുഷ് കൂട്ടുകെട്ട്. വെട്രിമാരന്റെ സംവിധാനത്തില്‍ ധനുഷ് നായകനായ വട ചെന്നൈ അത്രയേറെയൊണ് സ്വീകാര്യത പിടിച്ചുപറ്റിയത്. ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്നത് അസുരന്‍ എന്ന ചിത്രത്തിലാണ്. സിനിമയുടെ ചിത്രീകരണം അവസാനഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

മഞ്ചു വാര്യരാണ് ചിത്രത്തില്‍ ധനുഷിന്റെ നായികയായെത്തുന്നത്. ധനുഷും മഞ്ജു വാര്യരും ഭാര്യാ ഭര്‍ത്താക്കന്‍മാരായാണ് എത്തുന്നത്. തമിഴിലെ പ്രമുഖ എഴുത്തുകാരന്‍ പൂമണിയുടെ ‘വെക്കൈ’ എന്ന നോവലാണ് സിനിമയ്ക്ക് ആധാരമാകുന്നത് എന്നാണ് റിപ്പോര്‍ട്ട്. അഞ്ചു പതിറ്റാണ്ടുകള്‍ക്ക് മുമ്പുള്ള കഥയാണ് ചിത്രം പറയുന്നത്.

എ.ആര്‍ റഹ്മാന്റെ അനന്തിരവനും സംഗീത സംവിധായകനുമായ ജി.വി പ്രകാശ് ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം പകരുന്നത്. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുലി എസ്. തനുവാണ് അസുരന്‍ നിര്‍മ്മിക്കുന്നത്.

Top