കാര്‍ത്തിക്ക് സുബ്ബരാജിന്റെ പുതിയ ചിത്രത്തില്‍ ലക്ഷ്മി മേനോന് ധനുഷിന്റെ നായികയാകുന്നു. ഇതുവരെ പേരിടാത്ത ചിത്രത്തിന്റെ ഷൂട്ടിങ്ങ് സെപ്തംബറില്‍ ആരംഭിക്കും. ഇപ്പോള്‍ ധനുഷ് മറ്റു ചിത്രങ്ങളുടെ തിരക്കിലായതിനാലാണ് ഇത്.
രഘുവിന്റെ സ്വന്തം റസിയ എന്ന മലയാള ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ലക്ഷ്മി തമിഴിലെ തിരക്കുള്ള നടികളിലൊരാളാണ്. അജിത്തിന്റെ സഹോദരിയായി അഭിനയിച്ച വേതാളം, ജയം രവിയോടൊപ്പം അഭിനയിച്ച മിരുതന് എന്നിവയാണ് ലക്ഷ്മിയുടെ അവസാനം പുറത്തിറങ്ങിയ ചിത്രങ്ങള്‍.
മലയാളത്തില്‍ ദിലീപ് നായകനായ അവതാരത്തിലാണ് ലക്ഷ്മി അവസാനമായി അഭിനയിച്ചത്.