ധനുഷ് നായകൻ; ആയിരത്തിൽ ഒരുവന്റെ രണ്ടാം ഭാഗവുമായി സെൽവരാഘവൻ

മിഴ് നടൻ ധനുഷിനൊപ്പമുള്ള ചിത്രവുമായി സഹോദരനും സംവിധായകനുമായ സെൽവരാഘവൻ എത്തുന്നെന്ന് നേരത്തെ വാർത്ത വന്നിരുന്നു. എന്നാൽ ഏത് ചിത്രമാണെന്ന കാര്യത്തിൽ വ്യക്തത ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ ആയിരത്തിൽ ഒരുവന്റെ രണ്ടാം ഭാഗവുമായാണ് ഇരുവരും എത്തുന്നെന്നാണു പ്രഖ്യാപിച്ചിരിക്കുന്നത്. തമിഴ് സിനിമയിലെ എക്കാലത്തെയും മികച്ച ബ്രഹ്മാണ്ഡ ചിത്രം ആയിരത്തിൽ ഒരുവനിൽ കാർത്തി ആയിരുന്നു നായകൻ. കാർത്തിയെ കൂടാതെ, റീമ സെൻ, പാർത്ഥിപൻ, ആൻഡ്രിയ ജെർമിയ എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു.

‘കാതൽ കൊണ്ടേൻ’, ‘പുതുപ്പേട്ടൈ’, ‘മയക്കം എന്ന’ എന്നീ ചിത്രങ്ങളിലായിരുന്നു മുൻപ് ഇവർ ഒരുമിച്ചത്. പ്രവർത്തിച്ചിട്ടുണ്ട്. ഇതിനു ശേഷം ധനുഷിനെ നായകനാക്കി സെൽവരാഘവൻ ഒരുക്കുന്ന ഈ ചിത്രം 2024ൽ റിലീസ് ചെയ്യാനാണ് പദ്ധതി. ‘ പ്രീ പ്രൊഡക്ഷന് മാത്രം ഞങ്ങൾക്ക് ഒരു വർഷമെടുക്കും. എന്നാൽ മാസ്റ്റർ സെൽവരാഘവന്റെ ഒരു സ്വപ്ന ചിത്രമാണിത്! കാത്തിരിപ്പ് നീണ്ടുനിൽക്കും. AO2.. 2024 ൽ രാജകുമാരൻ തിരികെയെത്തുന്നു’. ധനുഷ് സാമൂഹ്യമാധ്യമത്തിൽ കുറിച്ചു.

സെൽവരാഘവൻ തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്ത് ചോള സാമ്രാജ്യത്തിന്റെ കഥ പറഞ്ഞ ചിത്രം ആയിരത്തിൽ ഒരുവൻ 2007ൽ ചിത്രീകരണം ആരംഭിച്ചെങ്കിലും 2010ലാണ് റിലീസ് ചെയ്തത്.

Top