സംയുക്ത മേനോന്‍ ധനുഷിന്റെ നായികയായെത്തുന്നു; ദ്വിഭാഷാ ചിത്രം ‘വാത്തി’ ഒരുങ്ങുന്നു

നുഷിന്റെ നായികയാവാന്‍ മലയാളി താരം സംയുക്ത മേനോന്‍. വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന ദ്വിഭാഷാ ചിത്രം വാത്തിയുടെ പൂജ നടന്നു.

ചിത്രം തമിഴിലും തെലുങ്കിലുമായാണ് ഒരുക്കുന്നത്. സര്‍ എന്നാണ് തെലുങ്കില്‍ ചിത്രത്തിന്റെ പേര്. ജനുവരി അഞ്ചിന് സിനിമയുടെ ചിത്രീകരണം തുടങ്ങും.

ജി വി പ്രകാശ് കുമാറാണ് സംഗീത സംവിധായകന്‍. ദിനേഷ് കൃഷ്ണന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. നാഗവംശി എസും സായ് സൗജന്യയും ചേര്‍ന്നാണ് വാത്തി നിര്‍മിക്കുന്നത്. ധനുഷിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണിത്. വെങ്കി അറ്റ്‌ലൂരി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.

ബോളിവുഡ് ചിത്രം ആത്രംഗി രേയാണ് ധനുഷിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയത്. ആനന്ദ് എല്‍ റായ് സംവിധാനം ചെയ്ത ചിത്രത്തില്‍ സാറാ അലി ഖാനും അക്ഷയ് കുമാറുമാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്.

Top