ധരംശാല: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റ് ധരംശാലയിലെ സ്റ്റേഡിയത്തില്‍ പുരോഗമിക്കുകയാണ്. മത്സരത്തില്‍ കുല്‍ദീപ് യാദവിന്റെ ബൗളിംഗില്‍ ബെന്‍ ഡക്കറ്റിനെ തകര്‍പ്പന്‍ ക്യാച്ചിലൂടെ ശുഭ്മന്‍ ഗില്‍ പുറത്താക്കി. സ്റ്റേഡിയത്തില്‍ ഹിമാലയന്‍ മലകളുടെ സാന്നിധ്യം ഏറെ രസകരമാണ്. ഒപ്പം ഗ്രൗണ്ടില്‍ താരങ്ങള്‍ക്ക് ഫീല്‍ഡിംഗിനായി അനായാസം ഓടാനും സാധിക്കുന്നു.
ഇന്ന് ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റില്‍ ഏറെ സുഖകരമായാണ് ധരംശാലയില്‍ മത്സരം പുരോഗമിക്കുന്നത്. വിദേശ പിച്ചുകളുടെ നിലവാരവും ഒപ്പം ഏറെ ഭംഗിയും സ്റ്റേഡിയത്തിന് കൈവന്നിരിക്കുന്നു. ഈ മത്സരം കാണുന്ന ക്രിക്കറ്റ് ആരാധകര്‍ക്ക് അതൊരു സുഖകരമായ അനുഭവമാണ്.
നവംബറില്‍ ഏകദിന ലോകകപ്പ് നടന്നപ്പോള്‍ ഏറെ വിമര്‍ശനം കേട്ട സ്റ്റേഡിയമാണ് ധരംശാലയിലേത്. ഫീല്‍ഡിനായി ഓടുമ്പോള്‍ കുഴികള്‍ രൂപപ്പെടുന്ന സ്റ്റേഡിയം. ഇവിടെ താരങ്ങള്‍ക്ക് പരിക്കേല്‍ക്കാന്‍ സാധ്യത കൂടുതലെന്ന് വിമര്‍ശനം ഉയര്‍ന്നു. ഇംഗ്ലണ്ട് താരങ്ങള്‍ ധരംശാല സ്റ്റേഡിയത്തിനെതിരെ ആക്ഷേപം ഉന്നയിച്ചു. എന്നാല്‍ മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ സ്ഥിതി മാറി.